ന്യൂഡൽഹി:പുതിയ മാലിന്യ സംസ്കരണ ചട്ടം, 2026-ന്റെ കീഴിൽ പരിസ്ഥിതി നഷ്ടപരിഹാരം നിർണ്ണയിക്കുന്നതിനും ഈടാക്കുന്നതിനുമായി വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് സുപ്രീം കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് പമിദിഘണ്ഡം ശ്രീ നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
നിയമങ്ങൾ നിർമ്മിക്കുന്നത് മാത്രമല്ല, അവ താഴെത്തട്ടിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പ്രധാനം എന്ന് കോടതി നിരീക്ഷിച്ചു. ......
ന്യൂഡൽഹി: ഇൻഷുറൻസ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യക്കും സുപ്രീംകോടതിയുടെ നിർദേശം. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നൽകുന്നത് തടയുന്ന പൈലറ്റ് പദ്ധതി തയ്യാറാക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
വാഹനാപകടങ്ങളിൽപ്പെടുന്ന ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക നിർദേശങ്ങൾ.
ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താൻ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. ......
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം പത്തനംതിട്ട ഓമല്ലൂരിൽ അപകടത്തിൽപ്പെട്ടു. ഷട്ടർമുക്കിന് സമീപം നടന്ന അപകടത്തിൽ എംഎൽഎയ്ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്കും പരിക്കേറ്റു. ......
സനാ: ചെങ്കടലിൽ ഇന്ത്യൻ പതാക വഹിക്കുന്ന ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായി. ആക്രമണത്തെ തുടർന്ന് കപ്പൽ കടലിൽ മുങ്ങിയെങ്കിലും, കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരടക്കം 14 നാവികരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചു. ......
ജനങ്ങളെ വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യമാണ് മന്ത്രിയുടെ പ്രസ്താവനയെന്നും സർക്കാരിനെ നയിക്കുന്നത് ധിക്കാരവും മാടമ്പി സ്വഭാവവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ നിലപാടുകളെ അനുകരിക്കാനാണ് മറ്റ് മന്ത്രിമാർ ശ്രമിക്കുന്നതെന്നും ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവർത്തകരെപ്പോലും അപമാനിക്കുന്ന രീതിയിലാണ് സർക്കാരിന്റെ പോക്കെന്നും അദ്ദേഹം ആരോപിച്ചു.
ബസിന് കാശില്ലാത്ത സ്ത്രീകള്‍ ഫീസ് കൊടുത്തു പഠിക്കുന്ന പ്രൈവറ്റ് സ്കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നുവെന്നും, സർക്കാരിന്റെ യാത്രാ സൗജന്യങ്ങള്‍ക്കായി തിക്കിത്തിരക്കുന്നുവെന്നുമുള്ള സി.പി. ......
കനത്ത മഴയില്‍ കണ്ണൂർ ചെറുപുഴ പുളിങ്ങോം മീന്തുള്ളി തുരുത്തില് രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ (37) മൃതദേഹം കണ്ടെത്തി.തേജസ്വിനി പുഴയ്ക്ക് നടുവിലെ തുരുത്തില് നിന്നാണ് മൃതദേഹം ലഭിച്ചത്. തുരുത്തില് ഒറ്റപ്പെട്ടുപോയയാളെ രക്ഷിക്കാന്‍ എത്തിയതായിരുന്നു രാജേഷും സുഹൃത്തുക്കളായ ഷിബിനും റാഫ്റ്റര്‍ ജിതിനും. ......
ദോഹ: ഖത്തറിൽ മാർക്ക് & സേവിന്റെ വിജയകരമായ 500 ദിവസങ്ങൾ പൂർത്തീകരിച്ചതോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങളുമായി 'ഷോപ്പ് & വിൻ' (Shop & Win) മെഗാ പ്രൊമോഷന് തുടക്കം. 2026 ആഗസ്റ്റ് 1 മുതൽ 2027 ജനുവരി 26 വരെ നീണ്ടുനിൽക്കുന്ന ആറ് മാസക്കാലയളവിൽ ഖത്തറിലെ വിവിധ മാർക്ക് & സേവ് ഔട്ട്ലെറ്റുകളിലൂടെ ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാമെന്ന് മാനേജ് മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഖത്തറിലെ മാർക്ക് & സേവിന്റെ മൂന്ന് സ്റ്റോറുകളിലും പ്രത്യേകമായി നടക്കുന്ന പ്രതിമാസ നറുക്കെടുപ്പുകളിലൂടെ ആയിരക്കണക്കിന് സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
മാർക്ക് & സേവിന്റെ ഏത് ഔട്ട്ലെറ്റിൽ നിന്നും 50 ഖത്തരി റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ഉപഭോക്താക്കൾക്ക് ഷോപ്പ് & വിൻ' പ്രമോഷന്റെ ഭാഗമാകാം. ......
കൊച്ചി: മത്സ്യഭ്രൂണകോശങ്ങളിൽ നിന്ന് ദീർഘകാലം ലബോറട്ടറിയിൽ വളർത്താനാകുന്ന സ്റ്റെം സെൽ സമാന കോശനിര വിജയകരമായി വികസിപ്പിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത് (എൻ.സി.എ.എ.എച്ച്) ശ്രദ്ധേയമായ ശാസ്ത്രനേട്ടം കൈവരിച്ചു.കുസാറ്റ് എൻ.സി.എ.എ.എച്ച് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയേഷ് പുതുമനയുടെ നേതൃത്വത്തിൽ ഗവേഷക വിദ്യാർത്ഥിനിയായ അശ്വതി നടത്തിയ പഠനത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ......